Times Kerala

വിരാട് അളന്നാണ് ഭക്ഷണം കഴിക്കുക..; വീഡിയോ പങ്കുവെച്ച് അനുഷ്‌ക്ക ശര്‍മ്മ

 
വിരാട് അളന്നാണ് ഭക്ഷണം കഴിക്കുക..; വീഡിയോ പങ്കുവെച്ച് അനുഷ്‌ക്ക ശര്‍മ്മ

ഏറെ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഇപ്പോളിതാ  വിരാടിന്റെ ഫിറ്റ്‌നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ്  അനുഷ്‌ക്ക. മെഷീന്‍ വെച്ച് ഭക്ഷണം തൂക്കി നോക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

”ഈ വീട്ടില്‍ അളന്നാണ് ഭക്ഷണം കഴിക്കുക” എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിരാടാണ് വീഡിയോ ദൃശ്യം പകര്‍ത്തിയതെന്നും അനുഷ്‌ക്ക മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്റെ തൂക്കം നൂറ് വരെ മാത്രമേ പാടുള്ളുവെന്ന് വിരാടും അനുഷ്‌ക്കയും പറയുന്നതായും ചിരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ലോക്ഡൗണില്‍ ഒന്നിച്ച് ചെലവഴിക്കാന്‍ ലഭിച്ച സമയം ആഘോഷമാക്കുകയാണ് അനുഷ്‌ക്കയും വിരാട്ടും.

വിരാട് അളന്നാണ് ഭക്ഷണം കഴിക്കുക..; വീഡിയോ പങ്കുവെച്ച് അനുഷ്‌ക്ക ശര്‍മ്മ

Related Topics

Share this story