Nature

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം

ജ​മ്മു : ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ കുപ്വാര ജില്ലയിലെ തംഗ്ധര്‍ സെക്ടറിലാണ് പാകിസ്താന്‍ ആക്രമണം നടത്തിയത് . ജനവാസ മേഖലയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു  .

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം . ഇന്നലെ ഉച്ചയോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു . യാതൊരു പ്രകോപനവും കൂടാതെ മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.