Nature

രാജ്യത്ത്‌ കോവിഡ് രോ​ഗികള്‍ 7.67 ലക്ഷം; രോഗമുക്തി നിരക്ക്‌ 4.57 ലക്ഷം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7.67 ലക്ഷത്തിലേറെ, മരണം 21000 പിന്നിട്ടു . 24 മണിക്കൂറിൽ രാജ്യത്ത് 22752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 482 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു . രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനം ആയി . ആകെ 4.57 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 2.65 ലക്ഷം പേര്‍ ചികിത്സയില്. ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തിങ്കളും ചൊവ്വയും 23000 ത്തില്‍ താഴെയായെങ്കില് ബുധനാഴ്ച വീണ്ടും 24000 ത്തിലേറെയായി . 24 മണിക്കൂറില്‍ 2.63 ലക്ഷം സാമ്പിള്‍ പരിശോധിച്ചു . 10 ലക്ഷം പേരില്‍ പരിശോധന 7180 എന്ന തോതിലായി വർധിപ്പിച്ചു .

● മഹാരാഷ്ട്രയില്‍ ബുധനാഴ്ച 198 മരണം. ആകെ രോ​ഗികൾ 2.24 ലക്ഷം, മരണം 9448. മുംബൈയില്‍ മരണം അയ്യായിരം കടന്നു . ബുധനാഴ്ച 62 മരണം.
● തമിഴ്നാട്ടില്‍ 64 മരണം, 3756 രോ​ഗികള്. ആകെ 1.22 ലക്ഷം രോ​ഗികള്, മരണം 1700. വൈദ്യുതി മന്ത്രി പി തങ്കമണിക്കും മകനും കോവിഡ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകന് നേരത്തെ രോഗം സ്ഥിരീകരിച്ചു. ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ നേരത്തെ കോവിഡ് ബാധിച്ച്‌ മരിച്ചു.
● ഡല്‍ഹിയില്‍ 48 മരണം. ആകെ രോ​ഗികള് 104864, മരണം 3213. ദിവസേനയുള്ള രോ​ഗികളില് കര്‍ണാടക ഡല്‍ഹിയെ മറികടന്നു.ബുധനാഴ്ച 2062 രോ​ഗികള്‍, 54 മരണം. ആകെ രോ​ഗികള്‍ 28877. മരണം 470. യുപിയില്‍ ബുധനാഴ്ച മരണം18, ബംഗാളില്‍ 23, ആന്ധ്രയില്‍ 12, രാജസ്ഥാനില്‍ 10, ഗുജറാത്തില്‍ 16 മരണം.
●ബംഗാളില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒരാഴ്ചത്തെ പൂര്‍ണ അടച്ചിടല്‍. ആവശ്യമെങ്കില്‍ നീട്ടും.
● ആന്ധ്രയില്‍ തുടര്‍ച്ചയായി മൂന്നാം ദിവവും പ്രതിദിന രോഗബാധ 1000 കടന്നു
● കര്‍ണാടകയില്‍ കെആര്‍എസ് സ്റ്റേഷനില്‍ റെയില്‍വേ പൊലീസിലെ എഎസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.