Nature

അതിര്‍ത്തിയില്‍ ചൈന പിന്മാറ്റം തുടരുന്നു

ന്യൂ​ഡ​ല്‍​ഹി : ഇന്ത്യ ചൈന അതിർത്തിയിൽ സം​ഘ​ര്‍​ഷം നി​ല​നി​ന്നി​രു​ന്ന ഹോ​ട്ട് സ്പ്രിം​ഗ് മേ​ഖ​ല​യി​ലെ പെ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15ല്‍ ​നി​ന്ന് ചൈ​ന പൂ​ര്‍​ണ​മാ​യി പി​ന്മാ​റി . ഗോ​ഗ്ര മേ​ഖ​ല​യി​ലെ പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 17 എ​യി​ല്‍ നി​ന്നു​ള്ള പീ​പ്പി​ള്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ പി​ന്മാ​റ്റം ഇ​ന്നോ നാ​ളെ​യോ പൂ​ര്‍​ത്തി​യാ​കും . ഗോ​ഗ്ര​യി​ലെ പട്രോ​ളിം​ഗ് പോ​യി​ന്‍റി​ല്‍ നി​ന്നും ചൈ​നീ​സ് സേ​ന ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ പി​ന്‍​വാ​ങ്ങും എ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ ചൈ​നീ​സ് സേ​ന പട്രോ​ളിം​ഗ് പോ​യി​ന്‍റ് 14ല്‍ ​നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ പിന്മാറിയിരുന്നു . ഈ ​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സേ​ന​യും സ​മാ​ന അ​ക​ല​ത്തി​ല്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ട് . അ​തേ​സ​മ​യം, ചൈ​നീ​സ് സേ​ന ക​ട​ന്നു ക​യ​റി മേ​ല്‍​ക്കൈ നേ​ടി​യ പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ര്‍ 4 മേ​ഖ​ല​യി​ല്‍ നി​ന്നു ഭാ​ഗി​ക​മാ​യി പി​ന്മാ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണു ലഭിക്കുന്ന വി​വ​രം . ഇ​വി​ടെ ത​ന്പ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടെ​ന്‍റു​ക​ളും നീ​ക്കം ചെ​യ്തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍, മ​ല​നി​ര​ക​ളി​ല്‍ ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഇ​പ്പോ​ഴു​മു​ണ്ട്. പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ല്‍ ചൈ​ന ബോ​ട്ടു​ക​ളും വി​ന്യ​സി​ച്ചി​രു​ന്നു . ഇ​ത് നീ​ക്കം ചെ​യ്തി​ട്ടു​ണ്ടോ എ​ന്നു വ്യ​ക്ത​മ​ല്ല.

ചൈ​നീ​സ് സേ​ന​യു​ടെ പി​ന്മാ​റ്റം ഇ​ന്ത്യ​ന്‍ സേ​ന ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.