Nature

ഭാ​ര്യ​യും പി​ഞ്ചു കു​ഞ്ഞും നോ​ക്കി​നി​ല്‍​ക്കെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

മു​ണ്ട​ക്ക​യം : ഭാ​ര്യ​യും പി​ഞ്ചു കു​ഞ്ഞും നോ​ക്കി​നി​ല്‍​ക്കെ യു​വാ​വി​നെ ന​ടു​റോ​ഡി​ല്‍ വെച്ച് കു​ത്തി​ക്കൊ​ന്നു . മു​ണ്ട​ക്ക​യം, ബൈ​പാ​സ് റോ​ഡി​ല്‍ പ​ടി​വാ​തു​ക്ക​ല്‍ ആ​ദ​ര്‍​ശ് (32) ആ​ണ് മരിച്ചത് . ചൊ​വ്വാ​ഴ്ച രാ​ത്രി 12 ന് ​ക​രി​നി​ലം പോ​സ്‌​റ്റോ​ഫീ​സി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം നടന്നത് . സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് മു​ണ്ട​ക്ക​യം, ക​രി​നി​ലം, പു​തു​പ്പ​റമ്പി​ല്‍ ജ​യ​ന്‍ (ക്രി​മി​ന​ല്‍ ജ​യ​ന്‍-43)​നെ മു​ണ്ട​ക്ക​യം പോ​ലീ​സ് അറസ്റ്റ് ചെയ്തു .

സംഭവത്തെ കുറിച്ച് മു​ണ്ട​ക്ക​യം പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ;

ആ​ദ​ര്‍​ശ്, ഭാ​ര്യ ഹ​ണി, മ​ക​ന്‍ ആ​ദ​വ് (ര​ണ്ട​ര) എ​ന്നി​വ​രു​മൊ​ത്ത് രാ​ത്രി കാറില്‍ ​ക​രി​നി​ല​ത്തു​ള​ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കി​ടെ ക​രി​നി​ലം എ​സ്‌എ​ന്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡി​ന്‍റെ മ​ധ്യ ഭാ​ഗ​ത്ത് ജ​യ​ന്‍റെ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് കാ​റി​നെ മ​റി​ക​ട​ന്ന് ആ​ദ​ര്‍​ശ് പോ​വു​ക​യും ചെ​യ്തു. തൊ​ട്ടു പി​ന്നാ​ലെ ക​രി​നി​ലം-​പ​ശ്ചി​മ റോ​ഡി​ല്‍ ക​രി​നി​ലം പോ​സ്‌​റ്റോ​ഫീ​സി​നു സ​മീ​പം ജ​യ​നും സം​ഘ​വും കാ​റു ത​ട​യു​ക​യും കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ ആ​ദ​ര്‍​ശി​നെ മു​പ്പ​ത്ത​ഞ്ചാം​മൈ​ല്‍ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

‌കാ​ഞ്ഞി​ര​പ്പ​ള​ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​ര്‍, മു​ണ്ട​ക്ക​യം സി​ഐ വി. ​ഷി​ബു​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു . കു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ദ​ര്‍​ശി​ന്‍റെ ഇ​ടു​പ്പി​ന് മു​ക​ളി​ലാ​യി ആ​റു സെ​ന്‍റീ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലു​ള്ള ഉ​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.