Times Kerala

അമര്‍നാഥ് തീർത്ഥാടനം ജൂലൈ 21ന് ആരംഭിക്കാന്‍ തീരുമാനം; ഒരു ദിവസം 500 തീര്‍ഥാടകര്‍ക്ക് മാത്രം അനുമതി

 
അമര്‍നാഥ് തീർത്ഥാടനം ജൂലൈ 21ന് ആരംഭിക്കാന്‍ തീരുമാനം; ഒരു ദിവസം 500 തീര്‍ഥാടകര്‍ക്ക് മാത്രം അനുമതി

ന്യൂഡല്‍ഹി: കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്ന അമര്‍നാഥ് തീർത്ഥാടന യാത്ര ജൂലൈ 21ന് ആരംഭിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയാവും ഇത്തവണ തീർത്ഥാടനം അനുവദിക്കുക. കേന്ദ്ര മന്ത്രിമാരായ ജി. കിഷന്‍ റെഡിയും ജിതേന്ദ്ര സിങ്ങും അടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരു ദിവസം 500 തീര്‍ഥാടകര്‍ക്കാണ് അനുമതി. പഹല്‍ഗാം വഴിയില്‍ മഞ്ഞവീഴ്‌ച ശക്തമായതിനാല്‍ ഇത്തവണ ബാല്‍താല്‍ വഴി മാത്രമാകും യാത്രയ്‌ക്ക് അനുമതി നല്‍കുക. അതേസമയം ഇത് സംബന്ധിക്കുന്ന അന്തിമ തീരുമാനം അടുത്ത ആഴ്ചയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Topics

Share this story