Times Kerala

മധ്യപ്രദേശിൽ ഓട്ടോറിക്ഷയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ആറ് മരണം

 
മധ്യപ്രദേശിൽ ഓട്ടോറിക്ഷയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ആറ് മരണം

ഇൻഡോർ: ഓട്ടോറിക്ഷ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ കട്നിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദിമാർഖേദയ്ക്കടുത്ത് ബുധനാഴ്ചയാണ് അപകടം നടന്നത്. ഓട്ടോറിക്ഷയിൽ 12 ഓളം പേരുണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറും അപകടത്തിൽ മരിച്ചു.അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. ഇവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും ചൗഹാൻ പറഞ്ഞു.

Related Topics

Share this story