Nature

കശ്മീരില്‍ വീണ്ടും പാകിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക് 

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം.  വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജനവാസ മേഖലയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ തംഗ്ധര്‍ സെക്ടറിലാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

24 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ രണ്ടാമത്തെ ആക്രമണമാണ് പാക് സൈന്യം നടത്തുന്നത്. ഇന്ന് രാവിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.