Times Kerala

ഇടുക്കിയിലെ ബെല്ലി ഡാൻസും, നിശാ പാർട്ടിയും; കോൺ​ഗ്രസ് നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

 
ഇടുക്കിയിലെ ബെല്ലി ഡാൻസും, നിശാ പാർട്ടിയും; കോൺ​ഗ്രസ് നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോൺ​ഗ്രസിന്റെ പ്രാദേശിക നേതാവ് അടക്കം അഞ്ചു പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേർക്കെതിരെയാണ് കേസ്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Related Topics

Share this story