Times Kerala

കോവിഡിന്റെ ഉറവിടം ലോകാരോഗ്യ സംഘടനയ്ക്ക് അന്വേഷിക്കാം; അനുവാദം നല്‍കി ചെെന

 
കോവിഡിന്റെ ഉറവിടം ലോകാരോഗ്യ സംഘടനയ്ക്ക് അന്വേഷിക്കാം; അനുവാദം നല്‍കി ചെെന

ബീജിംഗ്: കൊറോണ വെെറസിന്റെ ഉറവിടം എവിടുന്ന് എന്ന് കണ്ടത്താൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ  ചെെനയുടെ അനുമതി. കൊറോണ വൈറസ് എന്ന കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലടക്കം പരിശോധന നടത്താനാണ്  ചെെന അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിൻമാറി മണിക്കൂറുകള്‍ക്കുളളിലാണ് ചെെനീസ് തീരുമാനം.ലോകാരോഗ്യ സംഘടനയില്‍ നിന്നുളള അമേരിക്കൻ തീരുമാനം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചെെനീസ് നീക്കംമെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. അതേ സമയം, ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിൻമാറിയതിനെ ചെെന അപലപിച്ചു.

Related Topics

Share this story