Nature

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷം; പ്രതിഷേധം ശക്തം

ജയ്‌പൂര്‍:കൊവിഡ്‌ മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി പോലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷം. രാജസ്ഥാനിലെ ജോധ്‌പൂരില്‍ ദേവ്‌ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സാമൂഹിക അകലമോ മാസ്‌കുകളോ ഇല്ലാതെയാണ് സ്റ്റേഷനുള്ളില്‍ വന്‍ ആഘോഷം സംഘടിപ്പിച്ചത്. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അത് ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.