Nature

പത്തനംതിട്ട നഗരം അടച്ചു; തിരുവനന്തപുരത്ത് തീവ്രപരിശോധന: എറണാകുളത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരത്ത് കോവിഡ് പരിശോധന തീവ്രതോതില്‍ നടത്തുമെന്ന് മന്ത്രി കടകംപളളി. പൂന്തുറയില്‍ വീടുകളിലടക്കം അണുനശീകരണം, കടലിലും നിയന്ത്രണം, മല്‍സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക് പോകാന്‍ അനുവദിക്കില്ല. പൂന്തുറയിലെ മൂന്നുവാര്‍ഡുകളില്‍ 5 കിലോ അരി സൗജന്യമായി നല്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍‍മെന്റ് സോണാക്കി. നഗരം പൂർണമായി അടച്ചു.‍ കുമ്പഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്ന്‍‍മെന്റ് സോണാക്കി. സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയതോടെ എറണാകുളത്ത് കര്‍ശന നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക്. ആലുവ നഗരസഭയിലെ 13 വാര്‍ഡുകള്‍ കണ്ടെയന്‍‌മെന്റ് സോണുകളാക്കി. ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും മരട് മുനിസിപ്പാലിറ്റിയിലെ നാലാം ഡിവിഷനും കണ്ടെയന്‍മെന്റ് സോണായി.

ആലുവ, ചമ്പക്കര മാര്‍ക്കറ്റുകള്‍ അടച്ചു. കൊച്ചി മാര്‍ക്കറ്റ് ഒരാഴ്ച കൂടി അടച്ചിടുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇതുവരെ സമൂഹവ്യാപനമില്ല. ലോക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.