Times Kerala

മാസ്‌ക്‌ രൂപത്തില്‍ പൊറോട്ട ; കോവിഡ് ബോധവത്കരണത്തിന് പുതിയ മാർഗ്ഗവുമായി കടയുടമകൾ

 
മാസ്‌ക്‌ രൂപത്തില്‍ പൊറോട്ട ; കോവിഡ് ബോധവത്കരണത്തിന് പുതിയ മാർഗ്ഗവുമായി കടയുടമകൾ

ചെന്നൈ: കോവിഡിനെ തുരത്താൻ പ്രായോഗികമായ ഏറ്റവും നല്ല മാർഗ്ഗം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സനാട്ടൈസർ ഉപയോഗിക്കുക എന്നതൊക്കെയാണ്. എങ്കിലും മാസ്ക് ധരിക്കാൻ പോലും തയ്യാറാകാത്ത പലരും ഇന്നും നമ്മുടെ ചുറ്റുമുണ്ട്. ഇത്തരക്കാരെ ബോധവത്കരിക്കാൻ സർക്കാർ തലത്തിൽ അടക്കം നിരവധി ബോധവത്കരണ പരിപാടികൾ നടത്തുന്നുമുണ്ട്.

ഇപ്പോളിതാ, മാസ്‌കുകളുടെ രൂപത്തില്‍ പൊറോട്ടയും കൊറോണ വൈറസിന്‍റെ രൂപത്തില്‍ ബോണ്ടയും ദോശയും ഉണ്ടാക്കി വിളമ്പിയാണ് മധുരയിലെ കടയുടമകള്‍ കൊവിഡ്‌ ബോധവല്‍ക്കരണത്തില്‍ വ്യത്യസ്തരാകുന്നത്.ബണ്‍ പൊറോട്ടക്ക് പേരുകേട്ട പ്രദേശം കൂടെയാണ് മധുര.നിരവധി ആളുകളാണ് ഇവിടെ ചെറുകിട ഭക്ഷണശാലകളെ ആശ്രയിച്ചു കഴിയുന്നത്. ഇത്തരക്കാരെ ബോധവത്കരിക്കുകയാണ് ഈ പുതിയ രീതിയുടെ ഉദ്ദേശമെന്ന് കടയുടമകൾ പറയുന്നു.

Related Topics

Share this story