Nature

വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി 

വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത് . റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു .

വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിലെ സംഗീതവും കൈകാര്യം ചെയ്യുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.