Nature

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച്ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (62) ആണ് മരിച്ചത് .

കൊവിഡ് ബാധയെത്തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി കുവൈത്തില്‍ ജോലിചെയ്തുവരികയായിരുന്നു .

ഭാര്യ: സീന. മക്കള്‍: ഷാന്‍ ഷാഹുല്‍, ഷംന ഷാഹുല്‍. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ നടത്തും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.