Nature

സ്വര്‍ണ്ണക്കടത്തില്‍ ബി.ജെ.പിക്ക് ബന്ധം; സര്‍ക്കാരിന്റെ ജനപ്രീതിയില്‍ പ്രതിപക്ഷത്തിന് വിറളി: ഇ.പി ജയരാജന്‍

സ്വര്‍ണക്കടത്തില്‍ ബി.ജെ.പിക്കാണ് പങ്കുളളതെന്ന് ഇ.പി ജയരാജന്‍. കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി സന്ദീപ് നായര്‍ക്ക് ബി.ജെ.പി ബന്ധമുണ്ട്. കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി എല്ലാ വശങ്ങളും കണ്ടെത്തണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കസ്റ്റംസില്‍ വിളിച്ചുവെന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ കേരള സര്‍ക്കാരിന്റെ ഉദ്യമം വിജയത്തിലാണ്. സര്‍ക്കാരിന്റെ ജനപ്രീതിയില്‍ പ്രതിപക്ഷനേതാക്കള്‍ വിളറി പൂണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.