Times Kerala

വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

 
വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

കറാച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാധവ് ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ. ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്ന് പാകിസ്ഥാൻ അറിയിച്ചു. ജാധവിന് വീണ്ടും കുടുംബാംഗങ്ങളെ വീണ്ടും കാണാൻ അവസരം നൽകും.

ജാധവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു2016 മാർച്ച് 3-ന് ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ പാക് സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തുവെന്നാണ് പാക് വാദം. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങൾ എല്ലാം ഇന്ത്യ നിഷേധിക്കുകയായിരുന്നു.

Related Topics

Share this story