Nature

മുണ്ടക്കയത്ത് ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന കേസിൽ ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശിനെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ നിന്നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മുണ്ടക്കയം പൈങ്ങണയില്‍ ആക്രി കട നടത്തി വരികയായിരുന്നു. ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.