Nature

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കൊല്ലം : ജില്ലയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവ് കൊവിഡ് നെഗറ്റീവായി . പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത് . ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയില്‍ ഇയാള്‍ക്ക് പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത് .

അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു . രണ്ട് ദിവസം മുമ്പ് പനി ബാധിച്ച്‌ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ മരിച്ച മോഗ്രാല്‍ സ്വദേശി അബ്ദുള്‍ റഹ്‍മാനാണ് കൊവിഡ് ബാധ സ്ഥിരികരിച്ചത് . കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. ട്രൂനാറ്റ് ടെസ്റ്റില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് നടത്തിയ പിസിആര്‍ ടെസ്റ്റിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.