Nature

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

കോട്ടയം: മുണ്ടക്കയത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി ആദർശാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ കരിനിലം പോസ്റ്റ് ഓഫിസിനു മുന്നിൽ വച്ചായിരുന്നു സംഭവം. കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുണ്ടക്കയം പൈങ്ങണയിൽ ആക്രിക്കട നടത്തി വരികയായിരുന്നു മരിച്ച ആദർശ്.

കരിനിലം സ്വദേശിയായ ഇദ്ദേഹത്തിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളും ആദർശും തമ്മിലുള്ള ഇടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.