Times Kerala

വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി ചേര്‍ത്തല യൂണിയൻ

 
വെള്ളാപ്പള്ളി നടേശന്  പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി ചേര്‍ത്തല യൂണിയൻ

ആലപ്പുഴ:  എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ മഹേശന്‍റെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ തള്ളി  എസ്എൻഡിപി ചേര്‍ത്തല യൂണിയൻ.

മഹേശന്‍റേതായി ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ തെറ്റാണെന്നും മഹേശൻ മൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്നും യൂണിയൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ ഇതിൽ തെറ്റുകാരനല്ലെന്നും യൂണിയൻ വെളിപ്പെടുത്തി .

 യൂണിയൻറെ നേതൃത്വത്തിലുള്ള ഹയര്‍ സെക്കന്‍ററി സ്കൂളിലെ നിയമനങ്ങളിലും ക്രമക്കേടുണ്ട്  ഇതും  അന്വേഷിക്കണമെന്ന്  യൂണിയൻ അറിയിച്ചു .

Related Topics

Share this story