Nature

വികാസ് ദുബെയെ പിടികൂടാൻ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തി

ലക്‌നൗ: കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ കൊടുംകുറ്റവാളിയായ വികാസ് ദുബെയെ പിടികൂടാന്‍ വിവരം അറിയിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. 2.5 ലക്ഷമായിരുന്നു നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം നല്‍കുമെന്ന് അഡീഷണല്‍ അവാനിഷ് കുമാര്‍ അശ്വതി അറിയിച്ചു.

ചീഫ് സെക്രട്ടറി ഡൽഹി ഫരീദാബാദിലെ ഹോട്ടലില്‍ വികാസ് ദുബെ രക്ഷപ്പെട്ടതിനെ തുടർന്നാണ് പാരിതോഷികം ഉയര്‍ത്തിയത്. വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്പ് വികാസ് ദുബെ രക്ഷപ്പെട്ടു. ഇതേ തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.