Times Kerala

മൊബൈല്‍ അപ്പ് വഴി റിച്ചാര്‍ജ് ചെയ്ത് യുവാവിന് നഷ്ടമായത് 14,400 രൂപ

 
മൊബൈല്‍ അപ്പ് വഴി റിച്ചാര്‍ജ് ചെയ്ത് യുവാവിന് നഷ്ടമായത് 14,400 രൂപ

കോഴിക്കോട്: ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് മൊബൈൽ ഫോൺ റിച്ചാര്‍ജ് ചെയ്ത് യുവാവിന് നഷ്ടമായത് 14,400 രൂപ. ഏലത്തൂര്‍ പുതിയ ശ്രീരാഗത്തില്‍ ഷിബുവിനാണ് പണം നഷ്ടമായത്. ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഷിബു ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് 81,40 രൂപയുടെ ചെക്ക് ബാങ്കിൽ നല്‍കിയപ്പോള്‍ അക്കൗണ്ടിൽ മതിയായ തുകയില്ലെന്നും പിഴതുകയായി 590 രൂപ നല്‍കണമെന്നും ബാങ്ക് അറിയിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജൂണ്‍ 16 മുതലുള്ള ദിവസങ്ങളില്‍ 400,800.1400 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപ നഷ്ടപ്പെട്ട വിവരം ഷിബുവിനു മനസ്സിലായത്. അതേസമയം, ഫോണിലെ ഒ ടി പി നമ്പറും എടി എം കാര്‍ഡിന്റെ നമ്പറും താൻ മാറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് ഷിബു പറയുന്നത്.

Related Topics

Share this story