Times Kerala

പാലത്തായി പീഡനക്കേസ്: പത്മരാജന് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

 
പാലത്തായി പീഡനക്കേസ്: പത്മരാജന് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

കൊച്ചി: കണ്ണൂർ പാലത്തായിയിൽ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അധ്യാപകനും, ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹർജി പിൻവലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതൽ വാദത്തിലേക്ക് കടക്കാതെ തള്ളുകയായിരുന്നു.83 ദിവസമായി പത്മരാജൻ റിമാൻഡിലാണ്.തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചത്.

Related Topics

Share this story