Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് ത​ല​സ്ഥാ​ന​ത്തു ത​ന്നെ​യെ​ന്നു സൂ​ച​ന

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് ത​ല​സ്ഥാ​ന​ത്തു ത​ന്നെ​യെ​ന്നു സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം:  സ്വ​പ്ന സു​രേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തു ഉണ്ടെന്ന് പുതിയ സൂ​ച​ന.തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ലും  ശാ​ന്തി​ഗിരി ​ആ​ശ്ര​മ​ത്തി​ലും ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

എന്നാൽ  ശാ​ന്തിഗി​രി ആ​ശ്ര​മ​ത്തി​ൽ റെ​യ്ഡ് ന​ടന്നി​ട്ടി​ല്ലെ​ന്നു ഗു​രു​ര​ത്നം ജ്ഞാ ന​ത​പ​സി അറിയിച്ചു .  ഉ​ന്ന​ത​രു​ടെ സഹായത്തോടെയാണോ   സ്വ​പ്ന ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത് എന്നാണ് ക​സ്റ്റം​സ് അധികൃതരുടെ  സംശയം .

Related Topics

Share this story