Nature

പൂന്തുറയില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതിന് വിലക്ക്; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു; കര്‍ശന പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു സർക്കാർ. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നാണ് പൊലീസ്മേ നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് കുട്ടികൾക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന് പുറമേ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചു. മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. ചൊവ്വാഴ്ച മാത്രം പൂന്തുറയില്‍ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടന്‍ സമീപത്തെ ആശുപത്രികളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അനൗൺസ്മെന്‍റ് നടത്തുകയാണ്. അവശ്യസാധനങ്ങള്‍ രണ്ട്, മൂന്ന് ദിവസങ്ങളിലേക്ക് ശേഖരിക്കണമെന്ന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്ക്‌റേ അറിയിച്ചു. രാവിലെ ഏഴ് മുതൽ 11 മണി വരെയാണ് കടകൾ തുറക്കുക. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഒഴികെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. പൂന്തുറയില്‍ രോഗം ബാധിച്ചവരിൽ ഏറെയും മത്സ്യകച്ചവടക്കാരാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.