Times Kerala

മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ്

 
മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പല സർക്കാർ പരിപാടികളുടെയും മുഖ്യ ആസൂത്രകയായിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് പറയാനാവുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കണ്ണടച്ച് പാല് കുടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വപ്ന സുരേഷ് ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ച പോലും കയറാത്ത ഇരുമ്പ് മറയാണ്. അതിനകത്ത് കൊള്ളയും അഴിമതിയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Related Topics

Share this story