Times Kerala

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം; തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും പരിശോധനക്ക് വിധേയനാക്കും

 
സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം; തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും പരിശോധനക്ക് വിധേയനാക്കും

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗം ബാധിക്കുന്നവരുട എണ്ണം വര്‍ധിച്ചതോടെ തലസ്ഥാനത്ത് അതീവ ജാഗ്രത. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പരിശോധന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. തീരദേശ മേഖലകളിലാണ് കൊവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്നതെന്നത് ആശങ്ക കൂട്ടുന്നു.ഗ്രാമീണ മേഖലയിലും രോഗം വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ഒരാൾ കെഎസ്ആർടിസി ജീവനക്കാരനും മറ്റൊരാൾ ബേക്കറി ഉടമയുമാണ്. രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആര്യനാട് കർശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.അതേസമയം, സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കാൻ രോഗലക്ഷണം ഇല്ലാത്തവരിലും പരിശോധന നടത്താനാണ് തീരുമാനം.

Related Topics

Share this story