Times Kerala

സ്വര്‍ണക്കടത്ത് കേസ്; സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി; അന്വേഷണം ഏറ്റെടുത്തേക്കും

 
സ്വര്‍ണക്കടത്ത് കേസ്; സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി; അന്വേഷണം ഏറ്റെടുത്തേക്കും

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിബ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരേ സമയം കസ്റ്റംസ് അന്വേഷണത്തിനൊപ്പം സി ബി ഐ അന്വേഷണംകൂടി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. രണ്ടംഗ സി ബി ഐ സംഘമാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേസിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.അതേസമയം, കേസ് സി ബി ഐ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Topics

Share this story