Times Kerala

സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാർക്ക് സസ്പെൻഷന് ശുപാർശ.!!

 
സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാർക്ക് സസ്പെൻഷന് ശുപാർശ.!!

തിരുവനന്തപുരം : അന്തരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതി തന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ വിലസുകയായിരുന്നുവെന്ന് റിപ്പോർട്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്ബത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. ഇതിനിടെ ഒരിക്കൽ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ പങ്കെടുത്തിരുന്നു.

അതേസമയം, സ്വപ്‌ന സുരേഷിനെതിരെ വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരൻ രംഗത്ത് എത്തിയിരിക്കുകയാണ്. തൻ്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി. കള്ളക്കേസിൽ കുടുക്കുമെന്ന് യുവതി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ നാട്ടിലേക്ക് വരാത്തത് കള്ളക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിട്ടാണെന്നും സഹോദരൻ വെളിപ്പെടുത്തി.

‘ഉന്നത സ്വാധ്വീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോൺസുലേറ്റിൽ ജോലി കിട്ടിയത്. ഇന്ത്യയിലേക്ക് വരാത്തത് അവൾ ഉപദ്രവിക്കുമെന്ന ഭയത്തിലാണെന്നും’ ബ്രൈറ്റ് സുരേഷ് ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്മെന്റിൽ നൽകിയിരിക്കുന്നത്. അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സ് ഇല്ലാത്ത ജലന്തർ ഡോ. ബി.ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്.

അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ് . സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ് . കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന . സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് . സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ് .

സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ തിരച്ചിൽ നടത്തിയിരുന്നു.സ്വപ്‌നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട് . കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത് . അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ ഏതാണ്ട് ആറ് മണിക്കൂര്‍ കസ്റ്റംസ് തിരച്ചിൽ നടത്തിയിരുന്നു. ചില രേഖകളും പെന്‍ഡ്രൈവും ലാപ്‌ടോപ്പും ഇവിടെ നിന്നും കണ്ടെത്തി.

Related Topics

Share this story