Times Kerala

കോട്ടയത്ത് നിന്നും ദിവസങ്ങളുടെ വ്യത്യാസത്തിൽ കാണാതായത് മൂന്ന് വീട്ടമ്മമാരെ; രണ്ടുപേരെ കണ്ടെത്തിയത് കാമുകന്മാർക്കൊപ്പം; 42കാരി പോയത് നാല് മക്കളെയും ഉപേക്ഷിച്ചു; മൂന്നാമത്തെ യുവതിക്കായി അന്വേഷണം

 
കോട്ടയത്ത് നിന്നും ദിവസങ്ങളുടെ വ്യത്യാസത്തിൽ കാണാതായത് മൂന്ന് വീട്ടമ്മമാരെ; രണ്ടുപേരെ കണ്ടെത്തിയത് കാമുകന്മാർക്കൊപ്പം; 42കാരി പോയത് നാല് മക്കളെയും ഉപേക്ഷിച്ചു; മൂന്നാമത്തെ യുവതിക്കായി അന്വേഷണം

കോട്ടയം: തൃക്കൊടിത്താനത്ത് നിന്നും ദിവസങ്ങളുടെ വ്യത്യാസത്തിൽ കാണാതായ മൂന്ന് വീട്ടമ്മമാരിൽ രണ്ടു പേരെ കണ്ടെത്തി. ഒരാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് മക്കളുള്ള 42 കാരിയായ വീട്ടമ്മ, 23 വയസ്സുകാരിയായ മറ്റൊരു വീട്ടമ്മ, വീട്ടുജോലിക്കെന്ന് പറഞ്ഞു പോയ 36കാരി എന്നിവരെയാണ് രണ്ടാഴ്ചക്കിടെ കാണാതായത്.

ഇവരിൽ നാല് മക്കളുടെ അമ്മയായ 42കാരിയെ മൈക്കാട് സ്വദേശിയായ കാമുകനൊപ്പം കണ്ടെത്തി പോലീസ് തിരികെ എത്തിച്ചു. അതേസമയം, വീട്ടുകാർക്കൊപ്പം പോകാൻ കൂട്ടാക്കാത്ത ഇവർരെ ഒടുവിൽ കോടതിയിൽ ഹാജരാക്കുകയും. നാല് മക്കളെയും ഉപേക്ഷിച്ചു സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകുകയുമായിരുന്നു.അമ്മ തിരികെ വന്നതറിഞ്ഞ് നാല് മക്കളും കാണാനെത്തിയെങ്കിലും 42 വയസ്സുകാരി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

23 വയസ്സുകാരിയായ മറ്റൊരു വീട്ടമ്മയെയും കാമുകനൊപ്പമാണ് പോലീസ് കണ്ടെത്തിയത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പമാണ് യുവതി പോയത്.

കണ്ടെത്താനുള്ള മൂന്നാമത്തെ യുവതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് ഇവർ സ്വന്തം വീട്ടിൽ നിന്ന് പോയത്. ഇവരുടെ മൊബൈൽ ഫോൺ ഓഫ് ആയതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.

Related Topics

Share this story