Times Kerala

ഭാര്യവീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും അടിച്ചു വീഴ്ത്തി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; പോക്സോ കേസ് പ്രതി അറസ്റ്റിൽ

 
ഭാര്യവീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും അടിച്ചു വീഴ്ത്തി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; പോക്സോ കേസ് പ്രതി അറസ്റ്റിൽ

കോട്ടയം: ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയില്‍. രണ്ടു പോക്സോ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി സന്തോഷിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഭാര്യവീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി പോകും വഴി പാലക്കാട് വച്ചാണ് പ്രതി പോലീസ് പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തേ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടി അമ്മയുടെ കൂടെയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഭാര്യയെയും അമ്മയെയും അടിച്ചു വീഴ്ത്തിയ ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story