Times Kerala

പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 55 കാരൻ അറസ്റ്റിൽ

 
പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 55 കാരൻ അറസ്റ്റിൽ

ഭോപാൽ: ഭോപാലിൽ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 55 കാരനെ അറസ്റ്റ് ചെയ്തു. ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. സാബിർ അലി എന്നയാളാണ് അറസ്റ്റിലായത്. രാം യാദവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സുന്ദർ നഗർ ഡയറി ഫാമിൽ അതിക്രമിച്ചു കയറിയ പ്രതിയെ രാം യാദവ് പിടിക്കൂടിയെങ്കിലും താൻ അറിയാതെ കയറിയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചതിനെ തുടർന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു.

എന്നാൽ അടുത്ത ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അലി പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് രാം യാദവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Related Topics

Share this story