Nature

ലഡാക്ക് തര്‍ക്കമേഖലകളില്‍നിന്ന് സേന പിന്മാറ്റം തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി മേഖലയായ കിഴക്കന്‍ ലഡാക്കില്‍നിന്ന് സേനപിന്മാറ്റം രണ്ടാം ദിവസവും തുടര്‍ന്നു . ഹോട്ട്സ്പ്രിങ്സ്, ഗല്‍വാനിലെ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി) എന്നിവിടങ്ങളില്‍നിന്ന് ചൈനീസ് സേന രണ്ട് കിലോമീറ്റര്‍ പിന്മാറി . ഗോഗ്രയിലെ പിന്മാറ്റം ചൊവ്വാഴ്ച പൂര്‍ത്തിയാകും . മൂന്ന് മേഖലയിലും ഇന്ത്യന്‍ സേനയും തുല്യ ദൂരത്തില്‍ പിന്മാറി . ഈ മേഖലകളിലെ പട്രോളിങ് സംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന സൈനികതല ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകും.

ഗല്‍വാനില്‍ പട്രോള്‍ പോയിന്റ് 14 ലെ താവളം തകര്‍ത്തശേഷമാണ് ചൈന ഞായറാഴ്ച പിന്മാറ്റം തുടങ്ങിയത് . അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്ന ഏറ്റവും വിദൂരമായ ഇടമാണിത്. ഇരുസേനകളുടെയും മുന്നണികള്‍ക്കിടയില്‍ രൂപംകൊണ്ട കരുതല്‍ അകലം ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ച്‌ നിരീക്ഷിക്കും .

പിന്മാറ്റം തുടങ്ങിയെങ്കിലും ഇന്ത്യന്‍സേന ജാഗ്രതയില്‍ അയവ് വരുത്തിയിട്ടില്ല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.