Nature

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,02,831 ആയി

ന്യൂ ഡല്‍ഹി : ഡൽഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,02,831 ആയി . ഇന്ന് മാത്രം 2008 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 2129 ഇന്ന് രോഗമുക്തരായപ്പോള്‍ 50 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു . 74,217 പേര്‍ ഇതുവരെ രോഗമുക്തി നേടി . 3165 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു .

അതേസമയം, മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 5,134 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 224 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത് . ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു . 9,250 പേരാണ് ഇതുവരെ മരിച്ചത് .

തമിഴ്നാട്ടില്‍ ഇന്ന് 3616 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . ആകെ രോഗികളുടെ എണ്ണം 1,18,594 ആയി വർധിച്ചു . 65 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച്‌ മരണപ്പെട്ടത്. ആകെ മരണസംഖ്യ 1636 ആയി .

You might also like

Comments are closed.