Nature

ത​ല​സ്ഥാ​നത്ത് ആ​ശ​ങ്ക​‌; സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്ക് കൊവിഡ്

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് സമ്പ​ര്‍​ക്കത്തിലൂടെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉയരുന്നത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു . തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചതില്‍ കൂടുതല്‍ പേരും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട് . തിരുവനന്തപുരത്തെ തീരദേശമേഖലകളിലാണ് കടുത്ത ആശങ്ക . പൂന്തുറയില്‍ 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് . വള്ളക്കടവില്‍ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു .

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ് . 378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,85,968 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.