Nature

ലോക്ക് ഡൗൺ: പു​റ​ത്തു നി​ന്നെ​ത്തി​യ​ത് അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ; കോ​വി​ഡ് ബാ​ധി​ച്ച​ത് 2384 പേ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നു ശേ​ഷം പു​റ​ത്തു നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എത്തിയത് അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ. അ​വ​രി​ൽ 2384 പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ 1,85,435 പേ​രി​ൽ 1489 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 3,14,094 പേ​രി​ൽ 895 പേ​ർ​ക്കാ​ണു രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെന്നാണ് കണക്ക്.

പു​റ​ത്തു നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് മ​ല​പ്പു​റ​ത്താ​ണ്. 51,707 പേ​രാ​ണ് മ​ല​പ്പു​റ​ത്ത് വി​ദേ​ശ​ത്തു​ നി​ന്നും എ​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ 49,653 പേ​രും എ​റ​ണാ​കു​ള​ത്ത് 47,990 പേ​രും എ​ത്തി.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ്. 97570 പേ​ർ. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് 88,031 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 47,970 പേ​രും എ​ത്തി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രി​ൽ 48.39 ശ​ത​മാ​ന​വും യു​എ​ഇ​യി​ൽ നി​ന്നാ​ണ്. 89,749 പേ​ർ. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് 25,132 പേ​രും ഖ​ത്ത​റി​ൽ നി​ന്ന് 20,285 പേ​രും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.