Nature

സുപ്രധാന അപ്‌ഡേറ്റുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പ്

ന്യൂഡല്‍ഹി: സുപ്രധാന അപ്‌ഡേറ്റുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു. ഉപയോക്താവിന് അക്കൗണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്ഡേറ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ബ്ലൂടൂത്ത് ഉപയോഗിച്ച് കൊറോണ റിസ്‌ക് ലെവല്‍ അറിയാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ട്.

ഇതിനുപുറമെ, തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ആരോഗ്യ സേതുവിലെ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആരോഗ്യ സേതു ഡെവലപ്പര്‍മാരുടെ അനുമതി ആവശ്യമാണ്. സെറ്റിംഗ്‌സില്‍ സ്റ്റാറ്റസ് അപ്രൂവല്‍ എന്ന ഓപ്ഷനാണ് ഇതിനായി നല്‍കിയിട്ടുള്ളത്. ഇതിലൂടെ ആപ്പിന്റെ സുരക്ഷ കൂടുതല്‍ ശക്തമാകും.

നിലവിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ കളയാന്‍ സാധിക്കുമെങ്കിലും സര്‍ക്കാര്‍ സെര്‍വറില്‍ ഇത് 30 ദിവസം കഴിഞ്ഞേ നീക്കം ചെയ്യുകയുള്ളൂ. പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.