Nature

കോവിഡ്: സൗദിയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ മരണം 306 ആയി

സൗദി അറേബ്യയിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി തോമസ് ജോണ്‍ ജിദ്ദയിലും തൃശൂര്‍ വടക്കേക്കാട് സ്വദേശി പ്രേമരാജന്‍ ജുബൈലിലും മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങൽ റിയാദിലുമാണ് മരിച്ചത്.

54 കാരനായ തോമസ് ജോൺ കോവിഡ് ബാധിച്ച് മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 65 കാരനായ പ്രേമരാജനെ പനിയെത്തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 37 വർഷമായി പ്രവാസിയായിരുന്നു. 50കാരനായ നജീബ് മച്ചിങ്ങലിനെ നാല് ദിവസം മുൻപാണ് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു.

ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 123 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലായി 306 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.