Nature

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നിശാ പാർട്ടി; തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമയടക്കം 21 പേർ അറസ്റ്റിൽ

നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ കോവിഡ് പ്രോട്ടോകോൾ  ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ റോയി കുര്യനടക്കം 21 പേർ അറസ്റ്റിൽ. ഇന്നലെ രാത്രി 11 മണിയോടുകൂടി ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.  47 പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

റിസോർട്ടിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്തിനു നിർദേശം നൽകിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ എണ്ണം, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളാണു കൈമാറിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.