Nature

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. യൂത്ത് ലൂഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ് പ്രതിഷേധത്തിന്റെ ഭാഗമായി. കഴിക്കാനുള്ള സാധാരണ ബിസ്കറ്റ് പൊതികൾ സ്വർണ നിറമുള്ള പേപ്പറിൽ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയച്ചത്.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന കടും കൊള്ളക്കെതിരെ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച് പ്രതിഷേധിച്ചു. നാളെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയക്കും.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.