Times Kerala

ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം

 
ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം

പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ബെഗുസാരായിയിൽ മൂന്ന് പേരും ഭഗൽപൂർ, മുൻഗെർ, കൈമൂർ, ജാമുയി എന്നിവിടങ്ങളിൽ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഇടിമിന്നലും കുറച്ച് ദിവസത്തേക്ക് കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

Related Topics

Share this story