Nature

തിരുവനന്തപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.വാമനപുരം നെല്ലനാട് സ്വദേശി അജീന്ദ്രൻ നായരാണ് അറസ്റ്റിലായത്. ടാപ്പിംഗ് തൊഴിലാളിയാണ്. പീഡനത്തിനിരയായ പെൺകുട്ടിതാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവം പെൺകുട്ടി ഇളയമ്മയോട് പറയുകയും തുടർന്ന് ഇളയമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

തുടർന്ന്, ജില്ലാ പൊലീസ് മേധാവി അശോകന്‍റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തിൽ പള്ളിക്കൽ ഐ.എസ്.എച്ച്.ഒ അജി.ജി.നാഥ്‌, എസ്.ഐ പി.അനിൽകുമാർ, സി.പി.ഒ മാരായ അനിൽകുമാർ, മധു, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ പോക്സോ ചുമത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.