Nature

സാമ്പത്തിക ക്രമക്കേട്: ആ​ർ​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ബാ​ങ്കി​ന്‍റെ മു​ൻ മേ​ധാ​വി മ​രി​ച്ച ​നി​ല​യി​ൽ

ബം​ഗ​ളു​രു: സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടിനെ തു​ട​ർ​ന്ന് ആ​ർ​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഗു​രു രാ​ഘ​വേ​ന്ദ്ര ബാ​ങ്കി​ന്‍റെ മു​ൻ സി​ഇ​ഒ എം ​വാ​സു​ദേ​വ് മ​യ്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു മ​യ്യ​യെ വീ​ടി​നു പു​റ​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യു​ള്ള ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​ക​ളി​ൽ 1,400 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയതിനെ തുടർന്ന് ഇ​ട​പാ​ടു​ക​ൾ​ക്കു റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ വാ​യ്പ​ക​ൾ പു​തു​ക്കാ​നോ, നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നോ, ഫ​ണ്ട് സ്വീ​ക​രി​ക്കാ​നോ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​ട​പാ​ടു​കാ​ർ​ക്ക് ഒ​രു സ​മ​യം ബാ​ങ്കി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 35,000 ആ​യി കു​റ​യ്ക്കു​ക​യും ചെ​യ്തിരുന്നു. ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​ട്ടി​ല്ല​ങ്കി​ലും ആ​റു മാ​സ​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ ശേ​ഷം നി​യ​ന്ത്ര​ണം കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും റി​സ​ർ​വ് ബാങ്ക് അറിയിച്ചിരുന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​ൽ മ​യ്യ​യെ അ​ധി​കൃ​ത​ർ റെ​യ്ഡ് ചെ​യ്തി​രു​ന്നു. റെ​യ്ഡി​ൽ 22 കോ​ടി​യോ​ളം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.