Nature

സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ

സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ അറിയിച്ചു. ന്യൂ ഡൽഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോ​ഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്.‌

രാജ്യത്തെ നിലനിൽക്കുന്ന നിയമ സംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വർണക്കടത്ത് പ്രതികൾ ശ്രമിച്ചിരിക്കുന്നത്. സംഭവത്തിലെ കുറ്റവാളികളെ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാ​ഗ്ദാനം ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.