Nature

ശിവശങ്കരനെ മാറ്റാന്‍ കാരണം സ്വപ്ന ; സോളറുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഫലമാകും : പിണറായി

“സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ച ആക്ഷേപം കാരണമാണ് സെക്രട്ടറിയെ മാറ്റിയത്. സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ച് പൊതുസമൂഹത്തില്‍ പരാമര്‍ശങ്ങള്‍ വന്നു. അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്നത് ശരിയല്ല” – മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിന് ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കെ.സുരേന്ദ്രന്റേയും ചെന്നിത്തലയുടേയും ആക്ഷേപങ്ങള്‍ തള്ളി മുഖ്യമന്ത്രി. മുന്‍ അനുഭവങ്ങള്‍ ആലോചിച്ച് ഇപ്പോഴുള്ളവരെ അളക്കേണ്ട. സോളറുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഫലമാകും. ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാകണം എന്നാഗ്രഹമുണ്ടാകും. യുഡിഎഫിന്റെ വഴിയും സംസ്കാരവുമല്ല ഇടതുമുന്നണിയുടേതും സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.