Times Kerala

കോവിഡ് പ്രോട്ടോകോൾ പാലിച്ചു മോഷണം.!! പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളന്മാർ കൊള്ളയടിച്ചത് 100പവൻ സ്വർണം

 
കോവിഡ് പ്രോട്ടോകോൾ പാലിച്ചു മോഷണം.!! പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളന്മാർ കൊള്ളയടിച്ചത് 100പവൻ സ്വർണം

മുംബൈ:കൊറോണക്കാലത്തും രാജ്യത്ത് അക്രമങ്ങൾക്കും മോഷണത്തിനുമൊന്നും ഒരു കുറവുമില്ല. അതേസമയം, ഇപ്പോൾ മോഷണം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെ വേണമെന്നാണ് മോഷ്ടാക്കളുടെയും തീരുമാനം എന്നാണ് തോന്നുന്നത്. അങ്ങനെ പറയാൻ കാരണം മറ്റൊന്നുമല്ല, മഹാരാഷ്ട്രിലെ സത്താറാ ജില്ലയിൽ നടന്ന ഒരു മോഷണമാണ്. 100 പവന്‍ സ്വര്‍ണ്ണം ആണ് ഇവിടെ നിന്നും കൊള്ളയടിച്ചത്. കാറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് ധരിച്ച സംഘമാണ് കവർച്ചക്കെത്തിയത്.

പാല്‍ത്താന്‍ മേഖലയിലെ ഒരു സ്വര്‍ണ്ണക്കടയിലാണ് കൊള്ളനടന്നത്. സി.സി ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് സംഘം വന്നരീതി മനസ്സിലായത്. കടയിലെ വിവിധ അലമാരകളിലെ ട്രേകള്‍ സംഘം പരിശോധിക്കുന്നതും സ്വര്‍ണ്ണം മാത്രം പ്രത്യേകം തിരഞ്ഞ് എടുക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. നാലുപേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാണ് കടയുടമ കവര്‍ച്ച നടന്ന വിവരം അറിഞ്ഞതെന്നും പോലീസ് പറഞ്ഞു. അന്വേഷണം പ്രദേശത്തെ ആളുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും മുംബൈ പോലീസ് അറിയിച്ചു.

Related Topics

Share this story