Times Kerala

തൃശൂർ ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ്; എല്ലാരും വിദേശത്ത് നിന്നും വന്നവർ

 

തൃശൂർ: ജില്ലയിൽ ഇന്ന് 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പത്ത് പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

2ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(23 വയസ്സ്, പുരുഷന്‍), 20ന് ഷാര്‍ജയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി(37 വയസ്സ്, പുരുഷന്‍), 30ന് റിയാദില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46 വയസ്സ്, പുരുഷന്‍), 20ന് ദമാമില്‍ നിന്ന് വന്ന ചേലക്കര സ്വദേശികള്‍(47 വയസ്സ്, പുരുഷന്‍, 13 വയസ്സ് പെണ്‍കുട്ടി), 1ന് ഖത്തറില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി(57 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതിന് പുറമെ, 3ന് ദമാമില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(49 വയസ്സ്, പുരുഷന്‍), ഇതേ ദിവസം തന്നെ ദമാമില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(61 വയസ്സ്, പുരുഷന്‍), 1ന് റിയാദില്‍ നിന്ന് വന്ന കണ്ണാറ സ്വദേശി(57 വയസ്സ്, പുരുഷന്‍), 1ന് റിയാദില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Related Topics

Share this story