സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസ് 30% വെട്ടിക്കുറച്ചു
Jul 7, 2020, 19:29 IST
ന്യൂഡൽഹി∙ സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസ് 30% വെട്ടിക്കുറച്ചു. കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് മഹാമാരിയെ തുടർന്നു ലോകത്തും രാജ്യത്തും നിലനിൽക്കുന്ന അസാധാരണ സാഹചര്യം കാരണമാണു തീരുമാനമെന്നു അദ്ദേഹം പറഞ്ഞു.