Nature

കാര്യങ്ങള്‍ കൈവിട്ട് പോയി, കര്‍ണാടകയില്‍ കോവിഡ് സമൂഹ വ്യാപനം സംഭവിച്ചു; ജെ.സി മധുസ്വാമി

തുമകൂരു: കര്‍ണാടകയില്‍ കോവിഡ് സമൂഹ വ്യാപനം സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൈവിട്ട് പോയെന്നും മന്ത്രി ജെ.സി മധുസ്വാമി. സർക്കാർ ആവശ്യമായ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയെന്നും, പരമാവധി ശ്രമിച്ചിട്ടും സമൂഹ വ്യാപനം തടയാനായില്ലെന്നും മന്ത്രി പറഞ്ഞു.കേസുകള്‍ കൂടുന്നു എന്നതല്ല, സമൂഹ വ്യാപനമാണ് തങ്ങളെ ആശങ്കയിലാക്കുന്നതെന്നും. കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. ഇനി ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള സഹകരണത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും മധുസ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

You might also like

Comments are closed.